വൈദ്യുതി മോഷ്ടിച്ച്​ കെണി വെച്ചയാൾ അറസ്റ്റിൽ

എ​ള​നാ​ട്: വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്ന് കെ​ണി​വെ​ച്ച് നാ​യാ​ട്ട് ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. എ​ള​നാ​ട് ഫോ​റ​സ്റ്റ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ളി​യാ​റോ​ഡ് ക​ള​പ്പാ​റ എം. ​വി​നു (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടി​ന് സ​മീ​പം വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ച്ച്​ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ന്ന് ഇ​റ​ച്ചി വി​ൽ​ക്കാ​നാ​ണ്​ ഇ​യാ​ൾ പ​ദ്ധ​തി ഇ​ട്ടി​രു​ന്ന​ത്.

ഇ​തി​ന്​ ഉ​പ​യോ​ഗി​ച്ച വ​യ​ർ, ക​മ്പി, മ​ര​ത്തോ​ട്ടി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​ത്. പ്ര​തി​യെ വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ആ​ർ. രാ​ജീ​വ്, ബീ​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. ര​ഘു, കെ.​ആ​ർ. ജി​നോ, എം.​ജെ. ലി​ജോ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Man arrested for stealing electricity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.