Posted On
date_range Updated On
date_range മലമ്പാമ്പിനെ കൊന്ന് ഇറച്ചിയാക്കിയ യുവാവ് അറസ്റ്റിൽ
തൃശൂർ: മലമ്പാമ്പിനെ പിടികൂടി കൊന്ന് ഇറച്ചിയാക്കി വീട്ടിൽ സൂക്ഷിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് ചോറ്റുപാറ കുറുഞ്ചൂർ വീട്ടിൽ പ്രഭാതാണ് (27) അറസ്റ്റിലായത്.
ഇയാളുെട വീട്ടിൽനിന്ന് മലമ്പാമ്പിെൻറ ഒന്നര കിലോ ഇറച്ചി പൊങ്ങണം കാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാധാകൃഷ്ണെൻറ നേതൃത്വത്തിൽ പിടിച്ചെടുത്തു.
മാറ്റാംപുറം പെട്രോൾ പമ്പിന് സമീപത്തുള്ള തോട്ടിൽനിന്നാണ് മലമ്പാമ്പിനെ പിടികൂടിയതെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.