Posted On
date_range Updated On
date_range മാധ്യമം വാർത്ത തുണയായി; കാണാതായ സ്ത്രീയെ കണ്ടെത്തി
മാള: പുത്തൻചിറ കുപ്പൻ ബസാറിൽനിന്ന് കഴിഞ്ഞ 31ന് കാണാതായ പനങ്ങാടൻ കുമാരന്റെ മകൾ സരളയെ (55) കണ്ടെത്തി. വ്യാഴാഴ്ച പകൽ എടവനക്കാട് ഭാഗത്താണ് ഇവരെ കണ്ടെത്തിയത്. ‘മാധ്യമം’ വാർത്ത കണ്ട നാട്ടുകാരാണ് സരളയെ തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ് മുനമ്പം സ്റ്റേഷനിൽനിന്ന് എത്തിയ പൊലീസ് ഇവരെ കൊണ്ടുപോയി. നിയമനടപടി പൂർത്തിയാക്കി പുത്തൻചിറയിൽ ബന്ധുക്കൾക്ക് കൈമാറും. വീട്ടിൽനിന്ന് കാണാതായ ശേഷം തെരുവിൽ അലഞ്ഞ് നടക്കുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.