പിടിച്ചെടുത്ത നാല്​ ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും

ചീട്ട് കളി സംഘം പിടിയിൽ; നാല്​ ലക്ഷ​േത്താളം രൂപ പിടിച്ചെടുത്തു

ചെറുതുരുത്തി: പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പൊലീസ് പിടികൂടി. ചെറുതുരുത്തി പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്​ടർ സി.എൽ. ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പന്നിയടിയിലെ ഷെഡിനകത്ത് പണം വെച്ച് ചീട്ടുകളിച്ച എട്ട്​ പേരെയാണ്​ പിടികൂടിയത്. ഇവരിൽനിന്ന് 3,97,460 രൂപയും ​മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ചെറുതുരുത്തി സ്​റ്റേഷൻ എസ്.ഐ ആൻറണി ക്രോസൺ അരൂജയുടെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസറായ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, എ.ആർ ക്യാമ്പിലെ പൊലീസ്​ ഉദ്യോഗസ്ഥരായ നിഖിൽ, സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.