മാലിന്യവുമായി വന്ന ലോറി അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
Posted On
date_range Updated On
date_range കിണർ നികത്താൻ പ്ലാസ്റ്റിക് മാലിന്യവുമായി എത്തിയ ലോറി പിടികൂടി
അരിമ്പൂർ: പരക്കാട് നടുമുറിയിൽ ഒഴിഞ്ഞ പറമ്പിലെ കൊക്കർണി കിണർ പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും ഇട്ട് നികത്താനുള്ള ശ്രമം നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. മാലിന്യങ്ങളുമായി വന്ന ലോറി പൊലീസിലേൽപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, സെക്രട്ടറി ടി. സത്യൻ, ജനപ്രതിനിധിയായ സി.ജി. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളൽ തടഞ്ഞത്.
പ്രദേശത്തെ മറ്റ് കിണറുകളുടെ കൂടി ജല സ്രോതസ്സായി നിലനിൽക്കുന്ന കിണറാണ് ആസൂത്രിതമായി നികത്താൻ ശ്രമിച്ചത്. കിണർ നികത്താനാവശ്യമായ മാലിന്യം നിറച്ച ലോറി നാട്ടുകാർ തടഞ്ഞ് പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.