റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ച വൻവൃക്ഷങ്ങളുടെ തടികൾ ചേറ്റുവയിൽ റോഡരികിൽ കൂട്ടിയിട്ട നിലയിൽ
ചേറ്റുവ: എൻ.എച്ച് 66 റോഡ് വികസനവുമായി ബന്ധപ്പെട്ട് മുറിച്ചിട്ടിരിക്കുന്ന വൻമരം റോഡിലേക്ക് തള്ളിനിൽക്കുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയാവുന്നു.
റോഡരികിൽനിന്ന് മുറിച്ചുമാറ്റിയ തടികളും മരച്ചില്ലകളും ഇലകളും പലസ്ഥലങ്ങളിലും കൂട്ടിയിട്ട നിലയിലാണ്. ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മരത്തിന്റെ പാഴ് വസ്തുക്കൾ റോഡിന് സമീപം തന്നെ കൂട്ടിയിട്ടിരിക്കുന്നത്. ഇത് കാൽനടയാത്രക്കാർക്കും ഏറെ ഭീഷണിയാണ്.
ഇതുമൂലം കാൽനടയാത്രക്കാർ ഈ ഭാഗങ്ങളിൽ റോഡിലേക്ക് കയറിയാണ് നടക്കുന്നത്. ഇത് വൻ അപകടങ്ങൾക്ക് കാരണമാകും. ഇവ നീക്കി വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും അപകടങ്ങളിൽനിന്ന് രക്ഷിക്കുന്നതിന് അതികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടി ഉടൻ ഉണ്ടാവണമെന്ന് പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.