കാസിം
Posted On
date_range Updated On
date_range 14കാരന് നേരെ ലൈംഗികാതിക്രമം; 47 വയസ്സുകാരന് 11 വർഷം കഠിനതടവ്
ചാവക്കാട്: 14കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 47 വയസ്സുകാരന് 11 വർഷം കഠിനതടവിനും 50,000 രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023ൽ ക്രിസ്മസ് അവധിക്കാലത്താണ് സംഭവം. ഗുരുവായൂർ നഗരസഭ പൂക്കോട് വില്ലേജ് തൊഴിയൂർ ദേശത്ത് മാങ്കുന്നത്തേൽ വീട്ടിൽ കാസിമിനെയാണ് (47) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്.
പിഴ അടക്കാത്ത പക്ഷം അഞ്ചുമാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫിസറും സി.പി.ഒയുമായ എ. പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.