വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ചാലക്കുടി: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ചാലക്കുടി പോട്ട പനമ്പിള്ളി കോളജിന് സമീപം മുത്രത്തിപ്പറമ്പിൽ വീട്ടിൽ ബാഷ എന്നു വിളിക്കുന്ന നിഷാദ് (36) ആണ് അറസ്റ്റിലായത്. വരന്തരപ്പിള്ളി പൗണ്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വാടക വീട്ടിൽനിന്നാണ് പിടികൂടിയത്.

2013 ഡിസംബർ 22ന് ചാലക്കുടി പോട്ട സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിൽസൺ എന്നയാളുടെ കടയിൽനിന്ന് രാത്രിയിൽ സോഡ ചോദിച്ചത് കൊടുക്കാത്ത വൈരാഗ്യത്താൽ വാളും ഇരുമ്പുവടിയുമായി വിൽസന്റെ വീട്ടിൽ അതിക്രമിച്ച് കയറി വാതിൽ പൊളിച്ച് വിൽസനെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.

ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിഷാദ് ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള കേസും അടിപിടിക്കേസും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. ചാലക്കുടി എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ ഷെറിൽ, സി.പി.ഒമാരായ ദീപു, അജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Suspect arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.