ചെറുതുരുത്തി: വയോധികരായ മൂന്ന് സഹോദരിമാരെ വിഷം കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തി. ഇളയ സഹോദരി ആശുപത്രിയിലെത്തിയ ഉടൻ മരിച്ചു. മുള്ളൂക്കര ആറ്റുർ മണ്ഡലംകുന്നിന് സമീപം പരേതരായ രാമൻ എഴുത്തച്ഛൻ-ലക്ഷ്മി ദമ്പതികളുടെ മക്കളായ ദേവകി (83), ജാനകി (80), സരോജനി (75) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടത്.
ഇളയ സഹോദരി സരോജിനിയാണ് മരിച്ചത്. ഇവർ മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച ജീവനക്കാരിയാണ്. ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ വാതിൽ മുട്ടിയെങ്കിലും തുറക്കാത്തതിനെത്തുടർന്ന് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. വർഗീസിനെ വിവരം അറിയിച്ചു. തുടർന്ന് വടക്കാഞ്ചേരി സി.ഐ വി.എസ്. മുരളീധരനും സംഘവുമെത്തി നാട്ടുകാരോടൊപ്പം മൂവരെയും ആശുപത്രിയിൽ എത്തിച്ചു.
വീടിനുള്ളിൽനിന്ന് വിഷക്കുപ്പികളും ‘ഞങ്ങൾ മരിക്കുകയാണ്’ എന്നെഴുതിയ കുറിപ്പും കണ്ടെത്തി. ഏക്കർ കണക്കിന് സ്ഥലവും രണ്ട് വീടും ജീവിക്കാനുള്ള സാമ്പത്തിക സ്ഥിതിയുമുള്ള ഇവർ ആത്മഹത്യ ചെയ്യാൻ കാരണമെന്തെന്ന ആശങ്കയിലാണ് നാട്ടുകാർ. ഏക സഹോദരൻ കുഞ്ഞുകുട്ടൻ വയനാട്ടിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.