ഒരു ബൈക്ക് മോഷണ പരാതിയിൽ കണ്ടെടുത്തത് എട്ടു ബൈക്കുകൾ

തൃശൂർ: ഒരു ബൈക്ക് മോഷണ പരാതി അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് എട്ട് ബൈക്കുകൾ. മോഷണത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത നാലുപേർ. കഴിഞ്ഞ കുറച്ചു നാളുകളായി പൊലീസിന് തലവേദനയായി മാറിയ ബൈക്ക് മോഷ്ട്ടാക്കളെ തൃശൂർ ഈസ്റ്റ്‌ പൊലീസും, അസിസ്റ്റൻറ് കമ്മീഷണറുടെ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്.

ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽ പെട്ട തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ.പി.എസ് ടൗൺ എ.സി.പി കെ.ജി. സുരേഷിന്റെയും, ഈസ്റ്റ്‌ ഇൻസ്പെക്ടർ ജിജോ യുടെയും നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിച്ചു. രാഗം തിയേറ്ററിനു മുന്നിൽ നഷ്ടപെട്ട ബൈക്കിന്റെ പരാതിയിലെ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്.

ആദ്യം പിടിയിലായത് പ്രായപൂർത്തിയാകാത്ത ഒരു പയ്യനെയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ മറ്റ് മുന്ന് പേർകുടി പിടിയിലായി. മൊത്തം എട്ട് ബൈക്കുകൾ കണ്ടെടുത്തു. ഒരു രാത്രിതന്നെ നാലു ബൈക്ക് മോഷ്ടിച്ചെന്നും അവർ പറഞ്ഞു. ഇവരുടെ രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി വിവരങ്ങൾ പറഞ്ഞു. കുട്ടികൾക്ക് തൃശുൂർ സിറ്റി പൊലീസിന്റെ കൗൺസിലിങ്ങ് പദ്ധതിയായ റീച്ചിൽ ഉൾപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമവും പൊലീസ് നടത്തി വരുന്നുണ്ട്.

അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ജെ ജിജോ, സബ് ഇൻസ്പെക്ടർരാരായ ബിപിൻ പി. നായർ, ഹരീന്ദ്രൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ, സൂരജ്, ദീപക്, ഹരീഷ്, അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Series of bike theft; all accused were minor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.