അച്യുത്, പ്രണവ്

സ്മാർട്ട് റോഡ് മാനേജ്മെന്‍റ്; ശാസ്ത്ര പ്രതിഭകൾക്ക് അംഗീകാരം

മാള: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന നൂതന സംവിധാനമായ സ്മാർട്ട് റോഡ് മാനേജ്മെന്‍റ് എന്ന ആശയത്തിന് മാള ഡോ. രാജു ഡേവീസ് സ്കൂളിലെ വി.പൈ. അച്യുത്, എസ്.എസ്. പ്രണവ് എന്നിവർക്ക് അംഗീകാരം. ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മുഖാമുഖത്തില്‍ പങ്കെടുക്കുവാനും അവസരം ലഭിച്ചു. കേരള സർക്കാർ പൊതു വിദ്യാഭ്യാസവകുപ്പും, കെ-ഡിസ്‌ക്കും സംയുക്തമായി നടത്തിയ സംസ്ഥാനതല ശാസ്ത്രപഥം പരീക്ഷയിലാണ് ഇവർ ശാസ്ത്ര പ്രതിഭ വിജയികളായത്.

സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും ടീമിനും അരലക്ഷം രൂപയും, സർട്ടിഫിക്കറ്റും ലഭിക്കും. 30 മുതൽ ഫെബ്രുവരി രണ്ടുവരെ എറണാകുളത്ത് നടക്കുന്ന സയൻസ്‌ കോൺഗ്രസിൽ പങ്കെടുക്കുവാനും അനുമതി ലഭിച്ചിട്ടുണ്ട്. മാള കാവനാട് കോനേരി വീട്ടില്‍ വിനീഷ്-കൃഷ്ണപ്രിയദമ്പതികളുടെ മകനാണ് വി.പൈ. അച്യുത്, പ്രണവ് അഷ്ടമിച്ചിറ പെരുപ്പാട്ട് വീട്ടില്‍ സദാനന്ദൻ-സീമ ദമ്പതികളുടെ മകനാണ്.

Tags:    
News Summary - Smart Road Management; Recognition for Scientific Talents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.