അറസ്റ്റിലായ പ്രതികള്‍
ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽനിന്ന് 78 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാറളം വെള്ളാനി കായംപുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് (30), നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടിൽ സുധീഷ് (43), തൃപ്രയാർ പുന്നപ്പിള്ളി വീട്ടിൽ കാർത്തിക് (32) എന്നിവരെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗ്നേയ് പ്രസാദ്, കാർത്തിക് എന്നിവരെ തൃപ്രയാറിൽനിന്നും സുധീഷിനെ കാക്കാതുരുത്തി എന്ന സ്ഥലത്തുനിന്നുമാണ് പിടികൂടിയത്. വാട്സ്ആപ്പ് വഴി ‘പ്രൈമറി ഡീമാറ്റ് ട്രേഡിങ്’ എന്ന പേരിൽ സന്ദേശങ്ങൾ അയച്ച് വയോധികനെ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് വ്യാജ സ്റ്റോക്ക് മാർക്കറ്റ് ഗ്രൂപ്പിൽ അംഗമാക്കി വിപണിയിലെ ട്രേഡിങ്ങിൽ പങ്കെടുത്താൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 78,22,010 രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.