Posted On
date_range Updated On
date_range ഇത്തനോളി മലയില്‍ മണ്ണിടിച്ചില്‍; 11 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
വെള്ളിക്കുളങ്ങര: ഇത്തനോളി കോളനിയിലുണ്ടായ ശക്തമായ മലവെള്ളച്ചാലില്‍ വീടുകളിലേക്ക് വെള്ളം കയറി. മുന്‍കരുതലെന്ന നിലയില്‍ ഇത്തനോളി പ്രദേശത്തെ 11 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
ബുധനാഴ്ച വൈകീട്ട് ആറരയോടൊണ് ഇത്തനോളിക്കു സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. വെള്ളം കുത്തിയൊഴുകി റോഡിലെ കുറച്ചു ഭാഗത്തെ ടാറിങ് ഇളകി പോയി.
അപകടഭീഷണി കണക്കിലെടുത്ത് ഇവിടെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്കും അഞ്ചു കുടുംബങ്ങളെ വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യു.പി.സ്കൂളിലേക്കുമാണ് മാറ്റിപാര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.