Posted On
date_range Updated On
date_range പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളെ എത്തിച്ച് കെ.എസ്.യു
മാള: ലോക്ഡൗൺ പ്രതിസന്ധിയിൽ വാഹന സൗകര്യമില്ലാതെ പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് വാഹന സൗകര്യം ഒരുക്കി നൽകി കെ.എസ്.യു കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി.
യൂത്ത് കോൺഗ്രസ് മാള മണ്ഡലം കമ്മിറ്റി യൂത്ത് കെയർ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ വാഹനത്തിലാണ് വിദ്യാർഥികളെ കോളജ് കാമ്പസിൽ എത്തിക്കുന്നത്. പരീക്ഷ വാഹനത്തിെൻറ ഫ്ലാഗ് ഓഫ് മാള ബസ് സ്റ്റാൻഡിൽനിന്ന് ജില്ല സെക്രട്ടറി ഹകീം ഇക്ബാൽ നിർവഹിച്ചു.
മണ്ഡലം പ്രസിഡൻറ് ഔസേപ്പച്ചൻ ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഡേവിസ് ടൈറ്റ്സ്, അബിൻ ഇക്ബാൽ എന്നിവർ സന്നിഹിതരായിരുന്നു. വരുംദിവസങ്ങളിലും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.