ജാമ്യമെടുത്ത് പുറത്തിറങ്ങിയ കെ.എസ്.യു നേതാവ് വീണ്ടും അറസ്​റ്റിൽ

തൃ​ശൂ​ർ: കോ​ട​തി​യി​ൽ നി​ന്ന്​ ജാ​മ്യ​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ കെ.​എ​സ്.​യു നേ​താ​വ് വീ​ണ്ടും അ​റ​സ്​​റ്റി​ൽ. കെ.​എ​സ്.​യു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ൽ ഗു​രു​വാ​യൂ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കെ.​എ​സ്.​യു മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​റ​ൻ​റി​ൽ തൃ​ശൂ​ർ കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യ​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്​ വെ​സ്​​റ്റ്​ പൊ​ലീ​സ് വീ​ണ്ടും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​റ്റ് വാ​റ​ൻ​റ്​ കേ​സു​ക​ളി​ൽ ജാ​മ്യ​മെ​ടു​ക്കാ​ത്ത​താ​ണ് വീ​ണ്ടും അ​റ​സ്​​റ്റി​ന് കാ​ര​ണ​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഗോ​കു​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പ്ര​വ​ർ​ത്ത​ക​നെ പൊ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യും കെ.​എ​സ്.​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​ഖി​ൽ ദാ​മോ​ദ​ര​ൻ ആ​രോ​പി​ച്ചു.

Tags:    
News Summary - KSU leader released on bail again arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.