Posted On
date_range Updated On
date_range കൊടുങ്ങല്ലൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ് സർവിസ് ഇന്ന് പുനരാരംഭിക്കും
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽനിന്നുള്ള കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുന്നു. കൊടുങ്ങല്ലൂരിൽനിന്ന് പുലർച്ച അഞ്ചിനും ആറിനുമാണ് ബസ് സർവിസുകൾ ആരംഭിക്കുക.
അഞ്ചിന് പുറപ്പെടുന്ന ബസ് 10നും ആറിന് പുറപ്പെടുന്ന ബസ് 11നും കോഴിക്കോട്ട് എത്തും. ഇരിങ്ങാലക്കുട, തൃശൂർ, കുറ്റിപ്പുറം, വളാഞ്ചേരി, യൂനിവേഴ്സിറ്റി വഴിയാണ് പോകുക.
10.30നും 11.30നും കോഴിക്കോട്ടുനിന്ന് തൃശൂർ, കൊടുങ്ങല്ലൂർ, ഇടപ്പള്ളി വഴി വൈറ്റിലയിലേക്ക് ബസുകൾ പോകും. നിലവിൽ പുലർച്ച 4.50ന് തിരുവനന്തപുരത്തേക്കും ഉച്ചക്ക് 1.15ന് കുമളിയിലേക്കുമുള്ള ദീർഘദൂര സർവിസുകൾ കൊടുങ്ങല്ലൂരിൽനിന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.