മാള:വീട്ടിലേക്കു വഴിയില്ലാതെ കുടുംബം. കുഴൂര്‍ പഞ്ചായത്ത് വാര്‍ഡ് തെറ്റേമ്മല് വിജയന്റെ കുടുംബമാണ് ദുരിത ജീവിതം നയിക്കുന്നത്. കൊടുങ്ങല്ലൂര്‍- നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് ഇറിഗേഷന്‍ കനാലിലൂടെയാണ് ഇവർ യാത്ര ചെയ്യുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്ന് സെന്റ് വീതം അഞ്ച് കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്കിയ സ്ഥലമാണിത്. മൂന്നടി വീതിയിലുള്ള വഴി നൽകിയതായി ഇവർ പറയുന്നു. ഇത് പിന്നീട് റോഡ് വികസനത്തിനായി കുഴൂര്‍ പഞ്ചായത്തിന് കൈമാറി.
റോഡിന് സ്ഥലം വിട്ട് നല്‍കിയെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. എരവത്തൂര്‍ ഗ്രാമീണ വായനശാലക്കരികിലൂടെയുള്ള റോഡിലൂടെ ഇവര്‍ക്ക് വീട്ടിലേക്ക് നടന്നു പോകാം. ഇവിടെ കാട് പിടിച്ച് കിടക്കുകയാണ്. കനാലിലൂടെയുള്ള യാത്രയില്‍ തട്ടി വീണ് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. പഞ്ചായത്തിന് വിട്ട് നല്കിയ സ്ഥലത്തെ കാട് വെട്ടി മാറ്റിയാല്‍ തന്നെ അപകട യാത്ര ഒഴിവാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.