പി.​ആ​ർ. വി​ഷ്ണു

പഞ്ചായത്ത് അംഗത്തോടും കൈക്കൂലി ചോദിച്ചു; പണം വാങ്ങുന്നതിനിടെ കയ്പമംഗലം വി.ഇ.ഒ പിടിയിൽ

ക​യ്പ​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ കൈ​യി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ക​യ്പ​മം​ഗ​ലം വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ പി.​ആ​ർ. വി​ഷ്ണു​വി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി.

1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി സി.​ജി. ജിം ​പോ​ളും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ളി​ങ്ങാ​ട് സ്വ​ദേ​ശി തോ​ട്ടു​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ഷ​ഹ​ർ​ബാ​ന്‍റെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ തു​ക അ​നു​വ​ദി​ക്കാ​നാ​ണ്​ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം ഷ​ഹ​ർ​ബാ​ന്റെ സ​ഹോ​ദ​രി വാ​ർ​ഡ് അം​ഗം വി.​ബി. ഷെ​ഫീ​ഖി​നെ അ​റി​യി​ച്ചു.

ഷ​ഹ​ർ​ബാ​ന് ര​ണ്ടാം ഗ​ഡു 25,000 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ വാ​ർ​ഡ് അം​ഗ​ത്തോ​ടും വി.​ഇ.​ഒ 1000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് വാ​ർ​ഡ് അം​ഗം വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സ് ഫി​നോ​ഫ്ത​ലി​ൻ പു​ര​ട്ടി ന​ൽ​കി​യ 1000 രൂ​പ വാ​ർ​ഡ് അം​ഗ​ത്തി​ൽ​നി​ന്ന്​ വി.​ഇ.​ഒ കൈ​പ്പ​റ്റി.

ഈ ​സ​മ​യം മ​റ​ഞ്ഞി​രു​ന്ന വി​ജി​ല​ൻ​സ് സം​ഘം കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി.​പി.​ഒ​മാ​രാ​യ വി​ബീ​ഷ്, സൈ​ജു സോ​മ​ൻ, അ​രു​ൺ എ​ന്നി​വ​രും വി​ജി​ല​ൻ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kaypamangalam VEO nabbed while accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.