സാഗർ
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
കാട്ടൂർ: റൗഡിയും ക്രിമിനൽ കേസുകളിൽ പ്രതിയായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ സാഗറിനെ കാപ്പ ചുമത്തി നാടുകടത്തി. കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, വധശ്രമം എന്നിവ ഉൾപ്പടെ ഏഴ് കേസുകളിൽ പ്രതിയാണ്.
റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ചുമതല വഹിക്കുന്ന നോർത്ത് സോൺ ഐ.ജി നീരജ്കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.