മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം അപകട ഭീഷണി നേരിടുന്ന കാന
Posted On
date_range Updated On
date_range ബസ് സ്റ്റാൻഡിനടുത്ത് ആളെ വീഴ്ത്താൻ സ്ലാബില്ലാത്ത കാന
മാള: പഞ്ചായത്ത് ബസ് സ്റ്റാൻഡിനടുത്ത് സ്ലാബില്ലാത്ത കാന യാത്രക്കാർക്ക് ഭീഷണിയാവുന്നു. സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്ക് വരുന്ന റോഡ് പ്രധാന റോഡിൽ ചേരുന്ന ഇടത്താണ് കാന.
കാൽനട യാത്രക്കാർ പോകുന്നതിന് പുറമെ കാനയോട് ചേർന്നാണ് ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡ്. ഇരുചക്ര വാഹന യാത്രക്കാരുൾപ്പെടെ പലരും ഇതിൽ വീണ് പരിക്കേറ്റിറ്റുണ്ട്. ടൗൺ റോഡ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡിന്റെ മറുഭാഗത്ത് നടപ്പാത നന്നാക്കിയിരുന്നു. ഇവിടെ അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.