നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണക്കെതിരെ കൂടുതൽ പരാതികൾ

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ സേ​ഫ് ആ​ന്‍റ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ ക​മ്പ​നി ഉ​ട​മ പ്ര​വീ​ണ്‍ റാ​ണ​ക്കെ​തി​രെ കൂ​ട്ട​പ്പ​രാ​തി. നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ൽ 18 കേ​സ് പൊ​ലീ​സ് വ്യാ​ഴാ​ഴ്ച ര​ജി​സ്റ്റ​ര്‍ ചെ​യ്തു. തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 11ഉം ​വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ഞ്ചും പ​രാ​തി​ക​ൾ എ​ത്തി.

നി​ക്ഷേ​പ​ത്തി​ന് 48 ശ​ത​മാ​നം വ​രെ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. പീ​ച്ചി സ്വ​ദേ​ശി​നി ഹ​ണി തോ​മ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്ര​വീ​ണ്‍ റാ​ണ​ക്കെ​തി​രെ തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സ് ആ​ദ്യം കേ​സെ​ടു​ത്ത​ത്. ല​ക്ഷം രൂ​പ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ പ​ലി​ശ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ക്ഷേ​പം സ്വീ​ക​രി​ച്ച് വ​ഞ്ചി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

തൃ​ശൂ​ര്‍ ആ​ദം ബ​സാ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സേ​ഫ് ആ​ന്‍റ് സ്ട്രോ​ങ് ബി​സി​ന​സ് ക​ണ്‍സ​ള്‍ട്ട​ന്‍സി​യി​ല്‍ ഫ്രാ​ഞ്ചൈ​സി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് ല​ക്ഷം രൂ​പ നി​ക്ഷേ​പം വാ​ങ്ങി.

പ്ര​തി​മാ​സം ര​ണ്ടാ​യി​രം രൂ​പ സ്റ്റൈ​പ​ന്‍റ്, കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​യാ​ല്‍ നി​ക്ഷേ​പം തി​രി​കെ എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്ന്. സ്റ്റൈ​പ​ന്‍റ് കൈ​പ്പ​റ്റി​യി​ല്ലെ​ങ്കി​ല്‍ അ​ഞ്ച് വ​ര്‍ഷം പൂ​ര്‍ത്തി​യാ​വു​മ്പോ​ള്‍ ഒ​രു ല​ക്ഷ​ത്തി​ന് പു​റ​മെ ര​ണ്ട​ര ല​ക്ഷം രൂ​പ കൂ​ടി ന​ല്‍കാ​മെ​ന്നും പ​റ​ഞ്ഞ് പ​റ്റി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Investment fraud-More complaints against Praveen Rana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.