Posted On
date_range Updated On
date_range 13ന് ഹോട്ടലുകളും ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും അടച്ചിടും
തൃപ്രയാർ: നിയമപരമല്ലാത്ത പരിശോധനകൾ ഒഴിവാക്കുക, അന്യായമായ ഗ്യാസ് വിലവർധന പിൻവലിക്കുക എന്നിവ ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ തൃപ്രയാർ യൂനിറ്റിന്റെ ആഹ്വാനപ്രകാരം മേഖലയിലെ മുഴുവൻ ഹോട്ടലുകളും ഭക്ഷ്യവിതരണകേന്ദ്രങ്ങളും 13ന് 24 മണിക്കൂർ അടച്ചിട്ട് പ്രതിഷേധിക്കും. തൃപ്രയാർ യൂനിറ്റിന് കീഴിലുള്ള വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, ചെന്ത്രാപ്പിന്നി, എടമുട്ടം, കാട്ടൂർ, പഴുവിൽ എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകളും ഭക്ഷ്യവിതരണകേന്ദ്രങ്ങളും അന്ന് തുറന്നു പ്രവർത്തിക്കില്ലെന്ന് പ്രസിഡന്റ് ആർ.എ. മുഹമ്മദ്, സെക്രട്ടറി അക്ഷയ് കൃഷ്ണ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.