ഗോവിന്ദ് അപ്പുനായർ ആദ്യ വോട്ട് ചെയ്തതിനുശേഷം കൈവിരൽ കാണിക്കുന്നു
ചെറുതുരുത്തി: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ എട്ടാം വയസ്സിൽ നാടുവിട്ടതാണ് പാഞ്ഞാൾ കാളാത്ത് വീട്ടിൽ ഗോവിന്ദ് അപ്പുനായർ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പിന്നീട് മണലാരണ്യത്തിലുമായി നീണ്ട 66 വർഷങ്ങൾ. ഒടുവിൽ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ഈ 74-ുകാരൻ, ജന്മനാട്ടിൽ ആദ്യ സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ സന്തോഷത്തിലാണ്.
എട്ടാം വയസ്സിൽ അമ്മാവനോടൊപ്പം ബംഗാളിലേക്കായിരുന്നു ആദ്യ യാത്ര.
പിന്നീട് മുംബൈയിലെ തിരക്കുകളിലേക്കും, അവിടെനിന്ന് രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലേക്കും ജീവിതം പറിച്ചുനടപ്പെട്ടു.
1972 ൽ ഉരുവിൽ കയറിയാണ് ദുബൈയിലേക്ക് കടൽ കടന്നത്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഹോട്ടൽ ഹെൽപറായും വെയ്റ്ററായും കഠിനാധ്വാനം ചെയ്തു. 1977-ൽ വിദേശത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് പ്രവാസ ജീവിതത്തിൽ വഴിത്തിരിവായി. ആറര പതിറ്റാണ്ടിലേറെ നീണ്ട അലച്ചിലുകൾക്കും പ്രവാസ ജീവിതത്തിനുമൊടുവിൽ 2021 ലാണ് കേരളത്തിലേക്ക് മടങ്ങിയത്.
നിലവിൽ തിരുവനന്തപുരത്ത് ഭാര്യവീടിന് സമീപമാണ് താമസമെങ്കിലും പാഞ്ഞാളിലെ കുടുംബവീടുമായും സഹോദരങ്ങളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.
വിശേഷദിവസങ്ങളിൽ പാഞ്ഞാളിൽ എത്താറുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളെല്ലാം ഇന്നും അവിടെ തന്നെയാണ്.
അതുകൊണ്ടുതന്നെ നാട്ടിൽ കന്നി വോട്ട് ചെയ്യണമെന്നത് ജീവിതാഭിലാഷമായിരുന്നു. പാഞ്ഞാൾ വായനശാലയിലെ ത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.