Posted On
date_range Updated On
date_range ആറ്റപ്പിള്ളിയിൽ വീട് കുത്തിത്തുറന്ന് പതിമൂന്നര പവനും 10,000 രൂപയും കവർന്നു
ആമ്പല്ലൂർ: വരന്തരപ്പിള്ളി ആറ്റപ്പിള്ളിയിൽ ആളില്ലാത്ത വീടിന്‍റെ വാതിൽ തകർത്ത് പതിമൂന്നര പവൻ സ്വർണവും 10,000 രൂപയും കവർന്നതായി പരാതി. വരന്തരപ്പിള്ളി ആറ്റപ്പിള്ളി പയ്യൂർക്കാവ് ക്ഷേത്രത്തിന് സമീപം അരീക്കാടൻ ഫെർണാണ്ടസിന്‍റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി 10ന് മോഷണം നടന്നത്.
മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ആഭരണവും പണവും സൂക്ഷിച്ച അകത്തെ മുറിയിലെ അലമാര പൂട്ടിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ഫെർണാണ്ടസ് വിദേശത്തായതിനാൽ മാതാപിതാക്കളായ ജോർജും ആലീസുമാണ് വീട്ടിലുള്ളത്. ഇവർ മറ്റൊരു മകനായ അലക്സാണ്ടറിന്‍റെ വീട്ടിലാണ് രാത്രി കഴിയുന്നത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.