കൈപറമ്പിൽ അപകടത്തിൽപെട്ട ഓട്ടോ
Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് വിദ്യാർഥികൾക്ക് പരിക്ക്
കേച്ചേരി: കൈപറമ്പിലെ തലക്കോട്ടുകര റോഡിൽ അമ്പലത്തിനുസമീപം പെട്ടിഓട്ടോറിക്ഷയും സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. തൃശൂർ പാറമേക്കാവ് ദേവസ്വം സ്കൂളിലെ വിദ്യാർഥികളായ കൈപ്പറമ്പ് സ്വദേശികളായ നെല്ലിക്കൽ വീട്ടിൽ ആരാധ്യ (7), ആര്യൻ (8), തലക്കോട്ടുകര മാമ്പറമ്പിൽ മാനസ (14), എടക്കളത്തൂർ ചീരോത്ത് ശ്രീഹരി (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകരാണ് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.