Posted On
date_range Updated On
date_range കല്ലേറ്റുങ്കരയില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
കല്ലേറ്റുങ്കര: പള്ളിനട ജങ്ഷനില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ ആളൂര്‍ പ്രൈമറി ഹെല്‍ത്ത് സെൻററില്‍ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പേപ്പട്ടിയുടെ ആക്രമണത്തില്‍ ഒരു ബൈക്ക് യാത്രക്കാരനും വീണ് പരിക്കേറ്റു. തെരുവുനായ്ക്കളുടെ ശല്യം വര്ധികയാണെന്നും പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് മേഖല ഭാരവാഹികളായ സോമന് ചിറ്റേത്ത്, ഐ.കെ. ചന്ദ്രന്, സോമന് ശാരദാലയം, ടി.ഐ. ബാബു എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.