വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ അഞ്ച് വർഷം കഠിന തടവ്
തൃശൂർ: പ്രൈമറി സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറായിരുന്ന പ്രതിക്ക് അഞ്ച് വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലിക്കുന്ന് കോലഞ്ചേരി വീട്ടിൽ തോമസിനെയാണ് (54) പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.
പിഴ അടക്കാത്ത പക്ഷം മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2014ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി വീട്ടിലെത്തി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ അന്തിക്കാട് പൊലീസാണ് കേസെടുത്തത്. പല വിദ്യാര്‍ഥിനികളോടും ഇയാള്‍ മോശമായി പെരുമാറിയതായി മൊഴി ലഭിച്ചിരുന്നു.
അന്തിക്കാട് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.എ. മൻസൂറാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി.ഒമാരായ പി.ആർ. ഗീത, സുനോജ് ദാസ് എന്നിവരാണ് വിചാരണയില്‍ പ്രോസിക്യൂഷനെ സഹായിച്ചത്. പ്രോസിക്യൂഷന് വേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.