ജോയ്, ജെമിനി കൃഷ്ണ
Posted On
date_range Updated On
date_range മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; രണ്ടുപേർ അറസ്റ്റിൽ
മാള: മുക്കുപണ്ടം പണയം വെച്ചു പണം തട്ടിയ കേസിൽ രണ്ടുപേരെ മാള പൊലീസ് അറസ്റ്റ് ചെയ്തു. കരുവിലശേരി ആറ്റാശ്ശേരി ജെമിനി കൃഷ്ണ (55), പുത്തൻചിറ പയ്യപ്പിള്ളി ജോയ് (65) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാള ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ 62 ഗ്രാം മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പരിശോധനയിൽ സംശയം തോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.