വീടി​െൻറ ജനൽ ചില്ല് ആക്രമണത്തിൽ തകർന്ന നിലയിൽ

പ്രവാസിയുടെ വീടിനുനേരെ മുഖംമൂടി സംഘത്തി​െൻറ ആക്രമണം

പുന്നയൂർക്കുളം: പ്രവാസിയുടെ വീടിനുനേരെ വീണ്ടും മുഖം മൂടി സംഘത്തി​െൻറ ആക്രമണം. ജനലുകളും മുറ്റത്ത് നിർത്തിയിട്ട ബൈക്കും അടിച്ചുതകർത്തു.

പുന്നൂകാവ് കോറോത്തയിൽ പള്ളി റോഡ് കാഞ്ഞിരപ്പുള്ളി പരപ്പൂരയിൽ മുനീറി​െൻറ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ഗേറ്റ് ചാടിക്കടന്നെത്തിയ ആറംഗ മുഖം മൂടി സംഘമാണ്​ ആക്രമണം നടത്തിയത്.

ഗേറ്റിലെ വൈദ്യുതി വിളക്കുകൾ ആദ്യമേ തല്ലിത്തകര്‍ത്ത സംഘം ഉഗ്രശബ്​ദമുള്ള സ്ഫോടകവസ്തു വീടിനു മുന്നിലേക്ക് എറിഞ്ഞ് പൊട്ടിച്ച് ഭീതി പരത്തി. സംഭവങ്ങൾ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

വീട്ടുകാര്‍ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതികൾ കാറില്‍ കയറി രക്ഷപ്പെട്ടു. പൊട്ടാത്ത ഗുണ്ടുകള്‍ രണ്ടെണ്ണം ഒരുമിച്ച് വെച്ച് ടാപ്പ് ചെയ്ത നിലയിൽ ഇവിടെനിന്നും ക​െണ്ടടുത്തു. ആഴ്ചകള്‍ക്ക് മുമ്പും മുനീറി​െൻറ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. അന്ന്​ മുഖ്യപ്രതി വാടാനപ്പിള്ളി സ്വദേശിയുൾ​െപ്പടെയുള്ളവരെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാന്‍ പൊലീസിന്​ കഴിഞ്ഞിട്ടില്ല.

സംശയമുള്ള ഏതാനും പേരെ കസ്​റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഖത്തറില്‍ ബിസിനസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ് ഫയല്‍ ചെയ്തതിലുള്ള വിരോധമാണ് ആദ്യ ആക്രമണത്തിനു പിന്നിലെന്ന്​ സംശയമുണ്ട്​.

Tags:    
News Summary - expats house attacked by masked gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.