Posted On
date_range Updated On
date_range ആളൂരില്‍ വയോധികെൻറ മരണം കൊലപാതകം; ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
ആളൂര്‍: തനിച്ചുതാമസിച്ചിരുന്ന വയോധികെൻറ മരണം കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ആളൂര്‍ പെട്രോള്‍ പമ്പിന് പിറകിൽ താമസിച്ചിരുന്ന ഐനിക്കാട്ടില് വേലായുധെൻറ മകന് രാമകൃഷ്ണനെ (65) ചൊവ്വാഴ്ച രാത്രിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
നെറ്റിയിലും തലയുടെ ഒരുവശത്തും മുറിവുകള്‍ കണ്ടത് സംശയത്തിനിടയാക്കിയിരുന്നു. കഴുത്തില്‍ ഞെക്കി ശ്വാസംമുട്ടിച്ചും തല ഭിത്തിയിലിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.