മക​​െൻറ ​ക്രൂരതയിൽ വൃദ്ധദമ്പതികളുടെ ദാരുണാന്ത്യം; നടുങ്ങി അവിണിശേരി

തൃ​ശൂ​ർ: വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​െൻറ ന​ടു​ക്ക​ത്തി​ലാ​ണ്​ അ​വി​ണി​ശേ​രി ഗ്രാ​മം. മ​ദ്യ​പാ​നി​യാ​യ മ​ക​െൻറ ക്രൂ​ര​ത​യി​ൽ ന​ഷ്​​ട​മാ​യ​ത്​ ര​ണ്ടു​ജീ​വ​നാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​ദീ​പ് സ്ഥി​രം മ​ദ്യ​പാ​നി​യാ​ണെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.

മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ക്കു​ക​യും പ​തി​വാ​ണ്. പ്ര​ദീ​പി​െൻറ ശ​ല്യം സ​ഹി​ക്കാ​തെ ഭാ​ര്യ​യും മ​ക്ക​ളും ക​ഴി​ഞ്ഞ ദി​വ​സം അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. പ്ര​തി​ക​രി​ക്കു​ന്ന നാ​ട്ടു​കാ​ർ​ക്കെ​തി​രെ​യും പ​ല​പ്പോ​ഴും ഇ​യാ​ൾ തി​രി​ഞ്ഞി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി അ​മി​ത​മാ​യി മ​ദ്യ​പി​ച്ച ഇ​യാ​ൾ സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ൽ ക​ല​ഹി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ തി​രി​ഞ്ഞ ഇ​യാ​ൾ ഇ​രു​വ​രെ​യും ത​ല​ക്കും ശ​രീ​ര​ത്തി​ലും തു​ട​ർ​ച്ച​യാ​യി അ​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ആ​ന​ക്ക​ല്ലി​ലെ ബാ​ർ പ​രി​സ​ര​ത്ത് നാ​ട്ടു​കാ​ര​നു​മാ​യും ഇ​യാ​ൾ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ഇ​യാ​ൾ നേ​രെ ബാ​റി​ന് മു​ന്നി​ലെ​ത്തി വ​ഴി​യി​ലൂ​ടെ പോ​കു​ന്ന​വ​രെ അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​വി​ടെ നി​ന്നാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


Tags:    
News Summary - Drunk man beats up elderly parents to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.