Posted On
date_range Updated On
date_range കുടിവെള്ള വിതരണം താളംതെറ്റുന്നു
മാള: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. ഒറ്റപ്പെട്ട പ്രദേശങ്ങൾ മാറ്റിനിർത്തിയാൽ മണ്ഡലം രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. ജലനിധി പദ്ധതി വഴിയാണ് കുടിവെള്ള വിതരണം. ഇതിലെ പോരായ്മകൾ പരിഹരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.
ചെറുകിട ജല വിതരണ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുമെന്ന വാഗ്ദാനവും എങ്ങുമെത്തിയില്ല. കഴിയുംവേഗം ജലവിതരണം സുഗമമാക്കുമെന്ന് മാറിവന്ന എം.എൽ.എമാർ പറഞ്ഞെങ്കിലും നടപ്പായില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.