സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ച ശൈഖ് നൂർ മുഹമ്മദ്
Posted On
date_range Updated On
date_range സുഹൃത്തുക്കൾ തമ്മിൽ തർക്കം: അന്തർ സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു
പാവറട്ടി: താമസസ്ഥലത്ത് അന്തർ സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലെ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. പശ്ചിമബംഗാൾ സ്വദേശി മഹാബത്ത് എന്ന സദാം ഹുസൈനാണ് (27) കുത്തേറ്റത്. കൈയിലും വയറ്റിലും കുത്തേറ്റ സദ്ദാം ഹുസൈനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പശ്ചിമബംഗാൾ സ്വദേശി ശൈഖ് നൂർ മുഹമ്മദിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതിന് വെങ്കിടങ്ങ് കെട്ടുങ്ങലിൽ ഇവർ വാടകക്ക് താമസിക്കുന്ന സ്ഥലത്താണ് സംഭവം. എസ്.ഐമാരായ സുജിത്ത്, ജോഷി, സീനിയർ സി.പി.ഒ ജോസ്, സി.പി.ഒ പ്രമോദ് എന്നിവർ ചേർന്നാണ് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.