പ്രതി ബിനു, മരിച്ച സണ്ണി

ഗൃഹനാഥ​െൻറ മരണം: മരുമകന്‍ അറസ്​റ്റില്‍

പു​ത്തൂ​ര്‍: മ​രോ​ട്ടി​ച്ചാ​ലി​ല്‍ ഗൃ​ഹ​നാ​ഥ​ൻ കു​ത്തേ​റ്റ് മ​രി​ച്ച കേ​സി​ൽ മ​രു​മ​ക​ന്‍ അ​റ​സ്​​റ്റി​ല്‍. മ​രോ​ട്ടി​ച്ചാ​ല്‍ കൈ​നി​ക്കു​ന്ന് തൊ​ണ്ടു​ങ്ക​ല്‍ വീ​ട്ടി​ല്‍ ചാ​ക്കോ​യു​ടെ മ​ക​ന്‍ സ​ണ്ണി​യാ​ണ്​ (56) മ​രി​ച്ച​ത്. വെ​ട്ടു​ക്കാ​ട് ആ​ശ​ദീ​പം റോ​ഡി​ല്‍ കു​ഴി​കു​ളം വീ​ട്ടി​ല്‍ ബി​നു​വി​നെ​യാ​ണ്​ (36) ഒ​ല്ലൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സ​ണ്ണി​യു​ടെ മ​ക​ള്‍ സ​രി​ത​യെ എ​ട്ടു​വ​ര്‍ഷം മു​മ്പാ​ണ് ബി​നു വി​വാ​ഹം ചെ​യ്ത​ത്.

എ​ന്നാ​ൽ, മൂ​ന്ന് വ​ര്‍ഷ​മാ​യി ബി​നു​വും സ​രി​ത​യും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ട​ക്ക് കു​ട്ടി​ക​ളെ കാ​ണാ​ന്‍ ബി​നു സ​രി​ത​യു​ടെ വീ​ട്ടി​ല്‍ എ​ത്താ​റു​ണ്ട്. ഇ​തി​നെ സ​ണ്ണി എ​തി​ര്‍ത്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബി​നു എ​ത്തി​യ​തോ​ടെ സ​ണ്ണി​യു​മാ​യി ത​ര്‍ക്ക​വും മ​ൽ​പ്പി​ടി​ത്തം ഉ​ണ്ടാ​വു​ക​യും സ​ണ്ണി​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

കൈ ​ഒ​ടി​ഞ്ഞ ബി​നു ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. ശ​നി​യാ​ഴ്ച ഫോ​റ​ന്‍സി​ക്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സ​ണ്ണി​യു​ടെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​മ​രോ​ട്ടി​ച്ചാ​ല്‍ സെൻറ്​ ജോ​ർ​ജ്​ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും.

Tags:    
News Summary - death of man son in law arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.