Posted On
date_range Updated On
date_range ചുഴലിക്കാറ്റ്: ആളൂരിൽ വൻ നാശം
മാള: ആളൂർ പഞ്ചായത്ത് തിരുത്തിപ്പറമ്പിൽ ചുഴലിക്കാറ്റിൽ വൻ നാശം. 10ാം വാർഡിൽ ആറ് വീടുകൾ ഭാഗികമായി തകർന്നു. ജാതിയടക്കം മരങ്ങളും നൂറുകണക്കിന് വാഴകളും കടപുഴകി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, പഞ്ചായത്ത് അംഗം പ്രഭ കൃഷ്ണനുണ്ണി തുടങ്ങിയവരും ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ചു.
ദുരിതബാധിതർക്ക് ഉടൻ സാമ്പത്തിക സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.