അ​ന്ത​രി​ച്ച ആ​ണ​വ ശാ​സ്ത്ര​ജ്ഞ​നും ക​മ്യൂ​ണി​സ്റ്റ് ത​ത്വ​ചി​ന്ത​ക​നു​മാ​യാ ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ന്റെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി

കെ.​വി. അ​ബ്‌​ദു​ൾ ഖാ​ദ​ർ

ഇനി നിത്യതയു​ടെ ‘നാലാം ലോക’ത്ത്; ബ​ദ​ൽ ലോ​കം സ്വ​പ്നം ക​ണ്ട സൈ​ദ്ധാ​ന്തി​ക​ന് വി​ട

തൃ​ശൂ​ർ: പാ​ർ​ട്ടി പ​ടി​ക്ക് പു​റ​ത്തു​നി​ർ​ത്തി​യെ​ങ്കി​ലും ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ൻ ഉ​യ​ർ​ത്തി​യ ന​വ​ചി​ന്ത​ക​ൾ​ക്ക് മ​ര​ണ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മ​ക​ഥ​യു​ടെ പേ​രാ​ണ് ‘കാ​ല​ഹ​ര​ണ​മി​ല്ലാ​ത്ത സ്വ​പ്ന​ങ്ങ​ൾ’. കാ​ല​ഹ​ര​ണ​പ്പെ​ടാ​ത്ത ഒ​ത്തി​രി ചി​ന്ത​ക​ൾ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നാ​ണ് 91ാമ​ത്തെ വ​യ​സ്സി​ൽ അ​ദ്ദേ​ഹം വി​ട​പ​റ​യു​ന്ന​ത്. കേ​ര​ള ച​രി​ത്ര​ത്തി​ൽ വ​ലി​യൊ​രു മാ​റ്റം ഉ​ണ്ടാ​ക്കി​യ വ്യ​ക്തി​യാ​ണ് എം.​പി. പ​ര​മേ​ശ്വ​ര​ൻ.

ആ​ത്മ​ക​ഥ​ന​ത്തി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​മാ​ണ് ഈ ​പു​സ്ത​കം നി​റ​യെ. സ്വ​പ്നം​ക​ണ്ട ശാ​സ്ത്ര പ്ര​ചാ​ര​ണ​ത്തി​നാ​യി സ്വ​ന്തം ക​രി​യ​ർ ത​ന്നെ ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. സി.​പി.​എ​മ്മി​ൽ സ​ജീ​വ​മാ​യി​രി​ക്കെ ചി​ന്ത പ​ബ്ലി​ക്കേ​ഷ​ൻ​സ് രൂ​പം ന​ൽ​കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു. ‘വൈ​രു​ദ്ധ്യാ​ത്മ​ക ഭ‍ൗ​തി​ക​വാ​ദം’ ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ മ​ല​യാ​ള​ത്തി​ലേ​ക്ക്‌ വി​വ​ർ​ത്ത​നം ചെ​യ്‌​ത​ത്‌ എം.​പി. പ​ര​മേ​ശ്വ​ര​നാ​ണ്‌. നി​ര​വ​ധി മാ​ർ​ക്‌​സി​യ​ൻ സൈ​ദ്ധാ​ന്തി​ക കൃ​തി​ക​ൾ അ​ദ്ദേ​ഹം മ​ല​യാ​ള​ത്തി​ലേ​ക്ക്‌ വി​വ​ർ​ത്ത​നം ചെ​യ്‌​തു.

സാ​ക്ഷ​ര​ത പ്ര​സ്ഥാ​നം, പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം, അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം എ​ന്നി​വ​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം സം​ബ​ന്ധി​ച്ച്‌ പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട സെ​ൻ ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി​രു​ന്നു. ശാ​സ്ത്ര ക്ലാ​സു​ക​ൾ, സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത യ​ജ്ഞം, അ​ഖി​ലേ​ന്ത്യാ സാ​ക്ഷ​ര​ത പ്ര​സ്ഥാ​ന​മാ​യ ബി.​ജി.​വി.​എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സൈ​ല​ന്റ് വാ​ലി പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യ​വ​യാ​ൽ സം​ഭ​വ ബ​ഹു​ല​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം. തി​ങ്ക് ടാ​ങ്കു​ക​ൾ സ​ർ​ക്കാ​റി​ൽ​നി​ന്ന് പ​ണം വാ​ങ്ങി പു​തി​യ ആ​ശ​യ​ങ്ങ​ളും ടെ​ക്നോ​ള​ജി​ക​ളും പ​ക​രം ന​ൽ​കു​ന്ന പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നാ​ടി​ന് ചേ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യും അ​ത് ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​ണ് എം.​പി. പ​ര​മേ​ശ്വ​ര​നെ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് വേ​ർ​തി​രി​ക്കു​ന്ന പ്ര​ധാ​ന സം​ഗ​തി.

കേ​ര​ള​ത്തി​ന്റെ ധൈ​ഷ​ണി​ക നേ​തൃ​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​പി. പ​ര​മേ​ശ്വ​ര​ന്റെ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​യും ചി​ന്താ​ശേ​ഷി​യും ത​ന്നെ​യാ​ണ് സി.​പി.​എ​മ്മി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​തെ​ളി​ച്ച​തും. മാ​ർ​ക്സി​സം ശാ​സ്ത്ര​മാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ പു​തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മു​തി​ർ​ന്ന അ​ദ്ദേ​ഹം ‘നാ​ലാം ലോ​ക സി​ദ്ധാ​ന്തം’ എ​ന്ന പേ​രി​ൽ മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ച ചി​ന്ത​ക​ളു​ടെ പേ​രി​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​തി​യ ചി​ന്ത​ക​ൾ സ്വാം​ശീ​ക​രി​ച്ച് ന​ട​പ്പാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ നി​രാ​ക​രി​ച്ചും പ​ര​മ്പ​രാ​ഗ​ത ചി​ന്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കൂ എ​ന്ന് ശ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ​ര​മേ​ശ്വ​ര​ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി കാ​ട്ടി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ ആ​ശ​യ​ങ്ങ​ൾ പ്ര​വൃ​ത്തി പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് എം.​പി. പ​ര​മേ​ശ്വ​ര​ന്റെ വി​ജ​യം. അ​തി​ന് പ​രി​ഷ​ത്ത് പോ​ലെ ഒ​രു സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യും അ​തി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ബു​ദ്ധി​ജീ​വി​ക​ളു​ടെ ചി​ന്ത​ക​ളും വ​ള​രെ​യേ​റെ സ​ഹാ​യി​ച്ചു. ഇ​ന്ത്യ​യി​ൽ, കേ​ര​ള​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​രു​ന്ന ജ​ന​കീ​യ ശാ​സ്ത്ര​പ്ര​സ്ഥാ​ന​ത്തെ ദേ​ശീ​യ സം​ഘ​ട​ന സം​വി​ധാ​ന​മാ​ക്കി​മാ​റ്റി എ​ന്ന​താ​ണ് എം.​പി​യു​ടെ പ്ര​ധാ​ന സം​ഭാ​വ​ന. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഗാ​ന്ധി​യ​ൻ ഗ്രാ​മ​സ്വ​രാ​ജ്, മാ​ർ​ക്സി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി മു​ത​ലാ​ളി​ത്ത വി​ക​സ​ന​ത്തി​ന് ബ​ദ​ലാ​യി വി​ഭാ​വ​നം ചെ​യ്ത ‘നാ​ലാം ലോ​കം’ എ​ന്ന ആ​ശ​യം ബാ​ക്കി​യാ​ക്കി​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്.

Tags:    
News Summary - ഇനി നിത്യതയു​ടെ ‘നാലാം ലോക’ത്ത്; ബ​ദ​ൽ ലോ​കം സ്വ​പ്നം ക​ണ്ട സൈ​ദ്ധാ​ന്തി​ക​ന് വി​ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.