ട്രെ​യി​നി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന്റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ തൃ​ശൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് പി​ടി​കൂ​ടി. ചി​റ്റൂ​ർ ഗം​ഗാ​ധ​ര​നെ​ല്ലൂ​ർ താ​മ​സി​ക്കു​ന്ന യു​ഗാ​ന്ധ​ർ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ണെ-ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു മോ​ഷ​ണം.

എ​സ് അ​ഞ്ച് കോ​ച്ചി​ൽ സം​ശ​യ​ക​ര സാ​ഹ​ച​ര്യ​ത്തി​ൽ ടി​ക്ക​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത പ്ര​തി​യോ​ട് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഫോ​ണി​ന്റെ ലോ​ക്ക് തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് ട്രെ​യി​ൻ തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ​സ്.​ഐ ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ൺ അ​തേ ട്രെ​യി​നി​ൽ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, സു​ശാ​ന്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Mobile phone theft on train accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.