പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയ വാഹനം ഉപേക്ഷിച്ച നിലയിൽ
ചെറുതുരുത്തി: കഴിഞ്ഞ ദിവസം കഞ്ചാവ് ടീമിനെ പിടിക്കാൻ വേണ്ടി എത്തിയ ചെറുതുരുത്തി പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെട്ട വാഹനം പഴയന്നൂർ മായന്നൂർ കടവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശമംഗലം കൊറ്റമ്പത്തൂർ പള്ളത്ത് വീട്ടിൽ അഷറഫ് (24) ആണ് വണ്ടി ഓടിച്ചിരുന്നത്. ഈ പ്രതിക്ക് വേണ്ടിയും ഒന്നാം പ്രതിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയുമായ ചെറുതുരുത്തി വെട്ടിക്കാട്ടിരി സ്വദേശി റെജീബിന് (38) വേണ്ടിയും അന്വേഷണം ഊർജിതമാക്കി. ക്രിമിനൽ കേസിലെ വാറണ്ട് പ്രതിയായ റെജീബിനെ അന്വേഷിച്ചാണ് പൊലീസ് സംഘം ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപമുള്ള ഇയാളുടെ വീട്ടുപരിസരത്ത് എത്തിയത്. ഇതിനിടെ വീടിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന കാറിൽ റെജീബും കൂട്ടാളിയും ഉണ്ടായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പൊലീസിനെ കണ്ട് വാഹനം അതിവേഗത്തിൽ പിന്നോട്ടെടുത്ത് പൊലീസ് ഉദ്യോഗസ്ഥനായ വിനീത് മോനെ ഇടിച്ചുവീഴ്ത്തിയതായും തുടർന്ന് ജീപ്പിൽ രണ്ട് തവണ ഇടിച്ച് കേടുപാടുകൾ വരുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.