ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വാ​ർ​ഡ് 24ലെ യു.​ഡി.​എ​ഫ് കൊ​ട്ടി​ക്ക​ലാ​ശം

ചാലക്കുടി നഗരസഭ ഉപതെരഞ്ഞെടുപ്പ്: പ്രചാരണം കൊട്ടിക്കലാശിച്ചു

ചാലക്കുടി: നഗരസഭ വാർഡ് 24ലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കലാശം. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച ഇരുവിഭാഗവും കൊടിതോരണങ്ങളും വാദ്യോപകരണങ്ങളുമായി അണികളെ നിരത്തി ആവേശകരമായ റോഡ് ഷോ നടത്തി. എൽ.ഡി.എഫിന്റെ ലിജോ ലൂയിസും യു.ഡി.എഫിലെ വി.ഒ. പൈലപ്പനും അലങ്കരിക്കപ്പെട്ട വാഹനങ്ങളിൽ അവസാനവട്ട പരസ്യ പ്രചാരണം നടത്തി. ബി.ജെ.പി സ്ഥാനാർഥി പി.പി. സത്യനും സ്വതന്ത്ര സ്ഥാനാർഥി ജോചെയ്യും പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു.

ചാലക്കുടിയിൽ ആറുവട്ടം തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ വി.ഒ. പൈലപ്പൻ ഏറെ പ്രതീക്ഷകളോടെയാണ് രംഗത്തുള്ളത്. നഗരസഭയിലെ ജനപ്രിയ നേതാവാണ് മുൻ ചെയർമാൻ കൂടിയായ പൈലപ്പൻ. ഈ വാർഡ് കോൺഗ്രസിന്റേതാണെന്നതും കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. ബിജു എസ്. ചിറയത്ത് നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയം നേടിയതും യു.ഡി.എഫിന് പ്രതീക്ഷയാണ്.

എന്നാൽ, കന്നിയങ്കത്തിന് ഇറങ്ങിയ സി.പി.ഐയുടെ ലിജോ ജെയിംസ് പുതുതലമുറയുടെ ആവേശമാണ്. പൈലപ്പൻ വാർഡ് ഏഴിൽ പരാജയപ്പെട്ട് വീണ്ടും അധികാരക്കൊതി മൂലം വാർഡ് 24ൽ ഉപതെരഞ്ഞെടുപ്പിന്റെ മത്സര രംഗത്തേക്ക് എത്തിയെന്ന പ്രചാരണമാണ് എൽ.ഡി.എഫ് ആയുധമാക്കുന്നത്.

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഈ വാർഡിലെ അംഗമായിരുന്ന ബിജു എസ്. ചിറയത്ത് രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിടയായ സാഹചര്യം. ബിജു ചിറയത്ത് ഇപ്പോൾ എൽ.ഡി.എഫ് പക്ഷത്താണ്. 

Tags:    
News Summary - Chalakudy By-Election Campaign in Full Swing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.