Posted On
date_range Updated On
date_range പഞ്ചായത്ത് ഉദ്യോഗസ്ഥനുവേണ്ടി കൈക്കൂലി വാങ്ങിയ കരാറുകാരൻ പിടിയിൽ
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പറിട്ടുതരാമെന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥനുവേണ്ടി 25,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് പി.ഡബ്ല്യൂ.ഡി കരാറുകാരനെ തൃശൂർ വിജിലൻസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശി കൊടക്കാട്ടിൽ വീട്ടിൽ സനൽ കെ. സത്യനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് കേച്ചേരി സെൻററിലെ ശങ്കര കോംപ്ലക്സിലായിരുന്നു സംഭവം. വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ഉദയകുമാറിെൻറ പരാതിയിലാണ് അറസ്റ്റ്. ചൂണ്ടൽ സെൻററിൽ ഗുരുവായൂർ റോഡിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പറിട്ടുകിട്ടാൻ വേണ്ടി പണം കൈമാറുന്നതിനിടെയാണ് കരാറുകാരനെ വിജിലൻസ് പിടികൂടിയത്.
പ്രതിയിൽനിന്ന് 25,000 രൂപയും ഫോണും വിജിലൻസ് കസ്റ്റഡിയിലെടുത്തു. തൃശൂർ ഡിവൈ.എസ്പി യു. പ്രേമനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.