ദേശീയപാതയിൽ അണ്ടത്തോട് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കണ്ടെയ്‌നർ ലോറി ഇടിച്ചപ്പോൾ
Posted On
date_range Updated On
date_range ദേശീയപാതയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കണ്ടെയ്‌നർ ലോറി ഇടിച്ചു
അണ്ടത്തോട്: ദേശീയപാതയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കണ്ടെയ്‌നർ ലോറി ഇടിച്ചു. കണ്ടെയ്‌നര്‍ ഡ്രൈവര്‍ വയനാട് സ്വദേശി ബിജിത്ത് (26) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ച 4.30ന് അണ്ടത്തോട് ഫെഡറല്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം.
പാചകവാതക സിലിണ്ടർ കയറ്റിയ ലോറിയുടെ പിറകിലാണ് കണ്ടെയ്നർ ഇടിച്ചത്. ഡ്രൈവര്‍ക്ക് ഉറക്കം വന്നപ്പോള്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.
കൊച്ചി അമ്പലമുകളില്‍നിന്ന് പാചകവാതകം നിറച്ച 286 സിലിണ്ടറുമായി പെരുമ്പടപ്പിലെ ഗോഡൗണിലേക്ക് പോവുകയായിരുന്നു ലോറി. കൊച്ചിയില്‍നിന്ന് പാര്‍സലുമായി കണ്ണൂരിലേക്ക് പോവുകയായിരുന്നു കണ്ടെയ്‌നര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.