ടൂറിസ്റ്റ് ബോട്ടുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി കലക്ടർ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന മു​ഴു​വ​ൻ ടൂ​റി​സ്റ്റ്-​വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടു​ക​ൾ​ക്കും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​നും ക​ല​ക്ട​റു​മാ​യ ശി​ഖ സു​രേ​ന്ദ്ര​ൻ ഉ​ത്ത​ര​വി​റ​ക്കി.

ര​ജി​സ്ട്രേ​ഷ​ൻ, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പെ​ർ​മി​റ്റ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത ബോ​ട്ടു​ക​ൾ​ക്ക് ഇ​നി​മു​ത​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടാ​കി​ല്ല.

ലൈ​സ​ൻ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​വും ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ മാ​ത്ര​മേ ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വൂ. ബോ​ട്ടു​ക​ളി​ൽ മ​തി​യാ​യ എ​ണ്ണം ലൈ​ഫ് ജാ​ക്ക​റ്റു​ക​ളും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​ണ്.

യാ​ത്ര​ക്കാ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ക്കു​ന്നു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ ക​ർ​ശ​ന​മാ​യി ഉ​റ​പ്പാ​ക്ക​ണം. ബോ​ട്ടി​ന്റെ ശേ​ഷി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റാ​നോ മോ​ശം കാ​ലാ​വ​സ്ഥ​യി​ലും രാ​ത്രി​യി​ലും സ​ർ​വി​സ് ന​ട​ത്താ​നോ പാ​ടി​ല്ല. സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും അ​ടി​യ​ന്ത​ര ന​മ്പ​റു​ക​ളും ബോ​ട്ടി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും ബോ​ട്ടു​ക​ൾ​ക്കു​ള്ളി​ലും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ടൂ​റി​സം ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന​മാ​യ സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ട​മ​ക​ൾ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Collector tightens safety standards for tourist boats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.