ജില്ല റവന്യൂ കലോത്സവത്തിൽ കലക്ടറേറ്റ് ടീമിൽ തിരുവാതിരകളി കളിക്കാനെത്തിയ കലക്ടർ ഹരിത വി. കുമാർ സംഘത്തോടൊപ്പം
Posted On
date_range Updated On
date_range തിരുവാതിരയിൽ തിളങ്ങി കലക്ടർ ഹരിത വി. കുമാർ
തൃശൂർ: ജില്ല റവന്യൂ കലോത്സവത്തിൽ തിരുവാതിരയിൽ കലക്ടറേറ്റ് ടീമിൽ ജില്ല കലക്ടർ ഹരിത വി. കുമാർ കളിച്ചത് ശ്രദ്ധേയമായി. വർഷങ്ങൾക്കു ശേഷം അണിഞ്ഞൊരുക്കി സഹ കളിക്കാർക്കൊപ്പം എത്തിയപ്പോൾ സ്കൂൾ കാലം ഓർത്തുപോയതായി കലക്ടർ പ്രതികരിച്ചു.
സ്കൂൾ കാലത്തിന് ശേഷം ആദ്യമായാണ് കലാ പ്രകടനത്തിനായി ഇത്തരത്തിൽ അണിഞ്ഞൊരുങ്ങുന്നത്. സഹപ്രവർത്തകർക്ക് പ്രോത്സാഹനമാകാനാണ് തിരുവാതിര കളിക്കാൻ തീരുമാനിച്ചതെന്നും കലക്ടർ പറഞ്ഞു. 13 ടീമുകളാണ് തിരുവാതിരകളിയിൽ പങ്കെടുത്തത്. കലക്ടറുടെ ടീമും ചാലക്കുടി ടീമും ഒന്നാമതെത്തി സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.