പ്രതീകാത്മക ചിത്രം

ബാറിൽ സംഘർഷം; മൂന്നുപേർക്ക് പരിക്ക്

പെരുമ്പിലാവ്: ബാറിലുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്ക്. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാൾ സ്വദേശി വിജിൽ (29) എന്നിവർക്കാണ് ഗുരുതര പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലംഗ സംഘത്തിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ പെരുമ്പിലാവിലെ കെ.ആർ ബാറിലായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് വിഷ്ണുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേറ്റ് 37 തുന്നലുകളുണ്ട്. വിജിലിന് മുഖത്താണ് പരിക്ക്.

കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ലിഷോയ്, നിഖിൽ, ബാദുഷ, ഇവരുടെ സുഹൃത്ത് അർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുന്നംകുളം, ചങ്ങരംകുളം സ്റ്റേഷനുകളിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. ഒല്ലൂർ, ചാവക്കാട്, ചങ്ങരംകുളം എന്നിവിടങ്ങളിലായി താമസിച്ച് വരികയായിരുന്നു ഇവർ. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - Clashes at bar; Three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.