പാഞ്ഞാൾ ഉതുവടി പള്ളിക്ക് സമീപം പരേതനായ റിൻസന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ എത്തിയ കാട്ടാന
ചെറുതുരുത്തി: വീട്ടുമുറ്റത്ത് കൊലവിളിയോടെ നിൽക്കുന്ന ഭീമൻ കാട്ടാനയെ കണ്ട് ഭയന്ന് കുടുംബം. ഏത് സമയത്തും ആക്രമിക്കുമെന്ന ഭീതിയിൽ ജീവൻ പണയം വെച്ച് മൂന്നര മണിക്കൂർ ഉറങ്ങാതെ ഇരുന്നു ആ കുടുംബം. പാഞ്ഞാൾ ഉതുവടി പള്ളിക്ക് സമീപം താമസിക്കുന്ന നെയ്യൻ വർഗീസിന്റെ മകൻ പരേതനായ റിൻസന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ കുടുംബത്തെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നത്.
സമീപവാസികളെ ഫോണിൽ വിളിച്ചാൽ ആർക്കും ഈ ഘട്ടത്തിൽ എത്താൻ കഴിയുകയില്ല. തുടർന്ന് മൂന്നര മണിക്കൂറോളം കുടുംബം ഉറങ്ങാതെ ഇരുന്നു. ആറു മണിയോടെയാണ് ആന സ്ഥലം വിട്ടത്. സമാന രീതിയിൽ ഞായറാഴ്ച പുലർച്ചെയും വീടിന്റെ ചുറ്റുമതിൽ പൂർണമായും തകർത്ത് അകത്തുകയറിയ ആന പറമ്പിലെ ചക്കയും മാങ്ങയും വാഴയുമടക്കം കൃഷികളും നശിപ്പിച്ചിരുന്നു. എന്നാൽ, തുടർച്ചയായി രണ്ടു ദിവസവും വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരോ മറ്റ് അധികാരികളോ സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഞായറാഴ്ച രാവിലെ തന്നെ പഞ്ചായത്ത് മെമ്പറെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.