ചേലക്കരയിൽ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം രൂപീകരിക്കും -മന്ത്രി

ചെ​റു​തു​രു​ത്തി: ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പു​തു​ക്കാ​ട്, ചാ​ല​ക്കു​ടി, ചേ​ല​ക്ക​ര മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ആ​ർ. പ്ര​ദീ​പ് എം.​എ​ൽ.​എ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം സം​ഭ​വി​ച്ച​പ്പോ​ൾ രൂ​പീ​ക​രി​ച്ച​തി​ന് സ​മാ​ന​മാ​യ സ്പെ​ഷ​ൽ ഡ്രൈ​വ് ചേ​ല​ക്ക​ര​യി​ലും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​തി​രാ​ൻ തു​ര​ങ്കം തു​റ​ന്ന​തോ​ടെ പീ​ച്ചി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ചേ​ല​ക്ക​ര ഭാ​ഗ​ത്തേ​ക്ക് 14 കാ​ട്ടാ​ന​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ വ​ന്ന​ത്. ഇ​തി​ൽ ര​ണ്ട് എ​ണ്ണം മാ​ത്ര​മാ​ണ് തി​രി​ച്ചു​പോ​യ​ത്. ബാ​ക്കി​യു​ള്ള​വ പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന​ത് ക​ടു​ത്ത ഭീ​തി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ആ​ന​ക​ളെ തു​ര​ത്താ​ൻ ദൗ​ത്യ​സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത വെ​ല്ലു​വി​ളി​യാ​ണ്. എ​ങ്കി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​നം​വ​കു​പ്പ് ക​ട​ക്കും.

ആ​ന​ക​ളെ തി​രി​ച്ച​യ​ച്ച കു​തി​രാ​ൻ ഭാ​ഗ​ത്ത് റെ​യി​ൽ ഫെ​ൻ​സി​ങ് സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ശാ​ശ്വ​ത പ​രി​ഹാ​രം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

News Summary - Minister says task force will be formed to drive away wild elephants in Chelakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.