Posted On
date_range Updated On
date_range മദ്യലഹരിയിൽ ഓടിച്ച ലോറി കാറിലിടിച്ചു; ഡ്രൈവർ അറസ്റ്റിൽ
ചെറുതുരുത്തി: മദ്യലഹരിയിൽ ടോറസ് ലോറി കാറിലിടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതുരുത്തി കുനിയത്ത് വീട്ടിൽ രതീഷ് (42) ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷന് മുൻവശത്തായിരുന്നു അപകടം.വടക്കാഞ്ചേരി ഭാഗത്തുനിന്ന് അമിതവേഗതയിലും അശ്രദ്ധമായും വന്ന ടോറസ് ലോറി, എതിർദിശയിൽ ഷൊർണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാറിന് കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാർക്ക് ചെറിയതോതിൽ പരിക്കേൽക്കുകയും ചെയ്തു.അപകടത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച ലോറി ഡ്രൈവറെ ചെറുതുരുത്തി സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു.പ്രതിയെ ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യം കഴിച്ചതായി കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് ലോറി കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.