മ​ക​ൾ സ​ൻ​ഹ മ​ഹ്റി​ൻ, അ​ലി സ​ഖാ​ഫി​യു​ടെ പു​തി​യ വീ​ട് 

സ്വപ്ന വീട് യാഥാർഥ്യമായി; പക്ഷേ, കാണാൻ സൻഹയില്ല

ചെ​റു​തു​രു​ത്തി: പി​ഞ്ചോ​മ​ന മ​ക​ളു​ടെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു സ്വ​ന്ത​മാ​യി പു​തി​യ ഒ​രു വീ​ടെ​ന്ന​ത്. എ​ന്നാ​ൽ, ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​പ്പോ​ൾ അ​ത് കാ​ണാ​ൻ അ​വ​ളി​ല്ല​ല്ലോ​യെ​ന്ന സ​ങ്ക​ട​ത്തി​ലാ​ണ് അ​ലി സ​ഖാ​ഫി​യും കു​ടും​ബ​വും. അ​വ​ളു​ടെ ഓ​ർ​മ​ക്ക് മു​ന്നി​ൽ ക​ണ്ണീ​രോ​ടെ നാ​ളെ അ​വ​ർ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​ണ്. വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ഴ​പ്ര കോ​ടം​കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി സ​ഖാ​ഫി​യു​ടെ​യും അ​ഫ്ന​യു​ടെ​യും ഏ​ക മ​ക​ൾ സ​ൻ​ഹ മ​ഹ്റി​ൻ (7) ഏ​പ്രി​ൽ 28നാ​ണ് മ​ണ്ണാ​ർ​ക്കാ​ട്ടെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്.

സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​കാ​ര​ണ​മ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം പേ ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. കു​ട്ടി പൂ​ച്ച​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു.

തു​ട​ർ​ന്ന് വീ​ട്ടി​ലും സ​മീ​പ​ത്തു​മു​ള്ള 16 പേ​ർ​ക്ക് കു​ത്തി​വെ​പ്പെ​ടു​ത്തു. സ്വ​ന്ത​മാ​യി വീ​ടി​ലാ​ത്ത അ​ലി സ​ഖാ​ഫി​യു​ടെ കു​ടും​ബ​ത്തി​ന് സു​ന്നി ഇം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​നാ​ണ് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കി​യ​ത്. ദാ​റു​ൽ മു​അ​ല്ലിം ഭ​വ​ന പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ വീ​ടാ​ണി​ത്. താ​ക്കോ​ൽ​ദാ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് അ​ലി ബാ​ഖ​ഫി ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ഴെ​പ്പ​റ​യി​ൽ ന​ട​ക്കും. സ​ഹ​ലാ​ണ് സ​ൻ​ഹ മ​ഹ്റി​ന്റെ സ​ഹോ​ദ​ര​ൻ. 

Tags:    
News Summary - സ്വപ്ന വീട് യാഥാർഥ്യമായി; പക്ഷേ, കാണാൻ സൻഹയില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.