സുമേഷ്
Posted On
date_range Updated On
date_range മൊബൈൽ ഫോണുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ചാലക്കുടി: മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആളെ അറസ്റ്റ് ചെയ്തു. മടവാക്കര പുത്തൂർ സുമേഷ് (26) ആണ് അറസ്റ്റിലായത്. ചാലക്കുടി ടൗണിലെ പയ്യപ്പിള്ളി ഡെൻഡൽ ക്ലിനിക്കിലെ ജീവനക്കാരുടെ മേശപ്പുറത്ത് സൂക്ഷിച്ച രണ്ട് ഫോണുകളാണ് കവർന്നത്. സി.സി.ടി.വിയിലൂടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. പുതുക്കാട് സ്റ്റേഷനിൽ ഇയാൾക്കെതിരെ സമാനമായ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി എസ്.ഐ സിദ്ദിക് അബ്ദുൽ ഖാദർ പ്രതിയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.