മലക്കപ്പാറയിൽ ബഷീറിന്റെ കാർ കാട്ടാനകൾ തകർത്ത നിലയിൽ
Posted On
date_range Updated On
date_range മലക്കപ്പാറയിൽ കാട്ടാന ഫോറസ്റ്റ് സ്റ്റേഷനും കാറും തകർത്തു
അതിരപ്പിള്ളി: മലക്കപ്പാറ മേഖലയിൽ കാട്ടാന ഭീഷണി വർധിക്കുന്നതായി പരാതി. ബഷീർ എന്നയാളുടെ കാറും പെരുമ്പാറ ഫോറസ്റ്റ് സ്റ്റേഷെൻറ ഒരു ഭാഗവും കാട്ടാനകൾ തകർത്തു.
ചൊവ്വാഴ്ച രാത്രി 12ഓടെയാണ് കാറ് തകർത്തത്. വീടിെൻറ സിറ്റൗട്ടിെൻറ തിണ്ണ ചവിട്ടി പൊളിച്ചു. പെരുമ്പാറ ഫോറസ്റ്റ് ഓഫിസ് കെട്ടിടത്തിന് നേരെ ബുധനാഴ്ച വെളുപ്പിനാണ് ആക്രമണം ഉണ്ടായത്.
അധികൃതർ പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. നാട്ടുകാർ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകെള കാടുകളിലേക്ക് ഓടിക്കാൻ ശ്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.